---
title: "#manathana | മണത്തണയിലെ  എൽഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്‌ത്‌  ജോൺ ബ്രിട്ടാസ് എംപി "
english_title: "John Brittas MP inaugurated the LDF family gathering at Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185314/John Brittas MP inaugurated the LDF family gathering at Manathana"
published_at: "2024-02-17T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d087b6205cd_WhatsApp_Image_2024-02-17_at_3.43.28_PM.jpeg"
keywords: []
---

# #manathana | മണത്തണയിലെ  എൽഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്‌ത്‌  ജോൺ ബ്രിട്ടാസ് എംപി 

> **Lead Summary:** **മണത്തണ:** മണത്തണ കൊട്ടം ചുരത്ത് നടന്ന എൽഡിഎഫ് കുടുംബസംഗമം ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും വർഗീയതയുടേയും അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഏകാധിപത്യ ഭരണം നടത്താനാണ് സംഘ പരിവാർ നീക്കമെന്ന് ജോൺ ബ്രിട്ടാസ് എംപി. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

## Article Content

**മണത്തണ:** മണത്തണ കൊട്ടം ചുരത്ത് നടന്ന എൽഡിഎഫ് കുടുംബസംഗമം ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും വർഗീയതയുടേയും അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഏകാധിപത്യ ഭരണം നടത്താനാണ് സംഘ പരിവാർ നീക്കമെന്ന് ജോൺ ബ്രിട്ടാസ് എംപി. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

ടി വിജയൻ അധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള ഉപഹാരം ചടങ്ങിൽ എംപി വിതരണം ചെയ്തു. സിപിഐ പേരാവൂർ മണ്ഡലം അസി. സെക്രട്ടറി ഷിജിത്ത് വായന്നൂർ, സിപിഎം ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ,കെ എ രജീഷ്, കെ മനോജ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185314/John Brittas MP inaugurated the LDF family gathering at Manathana)